Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interstate Migrant

പെ​രു​മ്പാ​വൂ​രി​ൽ ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം നൗ​ഗാ​വ് സ്വ​ദേ​ശി സി​റാ​ജു​ൽ ഇ​സ്ലാം(34)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 6.5 ഗ്രാം ​ഹെ​റോ​യി​നു​മാ​യാ​ണ് സി​റാ​ജു​ൽ ഇ​സ്ലാം പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി വ​ല്ല​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​റ​ച്ച് നാ​ളു​ക​ളാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​ട്ടാ​മ്പി​യി​ൽ നി​ന്നാ​ണ് മ​യ​ക്ക് മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ബ​സി​ൽ ആ​ണ് ഇ​യാ​ൾ വ​ല്ല​ത്ത് വ​ന്ന​ത്. ഇ​യാ​ൾ​ക്ക് മ​യ​ക്ക് മ​രു​ന്ന് കൊ​ടു​ത്ത​വ​രെ​യും ഇ​യാ​ളി​ൽ നി​ന്ന് വാ​ങ്ങു​ന്ന​വ​രെ​യും കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up